
തെലുങ്ക് സിനിമയിലെ മുൻനിര നിർമ്മാണ സ്ഥാപനങ്ങളിൽ ഒന്നാണ് സിത്താര എൻ്റർടെയിൻമെൻ്റ്. തെലുങ്ക് നടന്മാർ അഭിനയിക്കുന്ന ചിത്രങ്ങൾ മാത്രമല്ല അന്യ ഭാഷാ നടന്മാരെ നായകനാക്കിയും ഈ ബാനർ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ധനുഷ് നായകനായി അഭിനയിച്ച 'വാത്തി', ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച 'ലക്കി ഭാസ്കർ', സൂര്യ നായകനായി അഭിനയിച്ച് അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങൾ അതിന് ഉഹാഹരണങ്ങളാണ്. ഈ ചിത്രങ്ങളെ തുടർന്ന് സൂര്യയുടെ സഹോദരൻ കാർത്തിയെ നായകനാക്കിയും ഈ ബാനർ ഒരു ചിത്രം നിർമ്മിക്കുന്നു എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത്
കല്യാൺ ശങ്കർ ആണ്. 2023ൽ പുറത്തിറങ്ങിയ 'മാഡ്', 2025-ൽ പുറത്തിറങ്ങിയ 'മേട് സ്‌കൊയർ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കല്യാൺ ശങ്കറും, കാർത്തിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ കാർത്തിക്കൊപ്പം നായകിയായി അഭിനയിക്കുന്നത് മീനാക്ഷി ചൗദരിയാണ്. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിലും, വിജയ് നായകനായ 'the goat' എന്ന ചിത്രത്തിലും നായികയായി അഭിനയിച്ച താരമാണ് മീനാക്ഷി ചൗദരി. ഈ സിനിമയുടെ പൂജ ഈയിടെ ഹൈദരാബാദിൽ നടക്കുകയുണ്ടായി. ഇതിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങാനിരിക്കുകയാണ്. തമിഴ്, തെലുങ്ക് എന്നീ രണ്ടു ഭാഷകളിലും ഈ ചിത്രം റിലീസാകുമത്രേ!
Photo Courtesy - Google










